ചീഫ് ജസ്റ്റിസ് നിയമനം: ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ.എസ്. ഖെഹാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ദേശീയ ജുഡീഷ്യല്‍ നിയമന കമീഷനെ തള്ളി കൊളീജിയം സംവിധാനത്തെ പുന$സ്ഥാപിച്ചത് ഖെഹാര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ച് ആയതിനാല്‍ കൊളീജിയത്തിന്‍െറ ഗുണഭോക്താവായി ഖെഹാര്‍ മാറിയെന്നും അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിക്കരുതെന്നുമായിരുന്നു അഭിഭാഷക സംഘടനയായ നാഷനല്‍ ലോയേഴ്സ് കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ ട്രാന്‍സ്പെരന്‍സി ആന്‍ഡ് റിഫോംസ് ഹരജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, ഖെഹാറിന്‍െറ യോഗ്യത സംബന്ധിച്ച് ഹരജിക്കാര്‍ ആക്ഷേപമുന്നയിച്ചിട്ടുമില്ല. 

ഇതു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഏതാനും കുടുംബത്തില്‍നിന്നുള്ളവരാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരാകുന്നതെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. മാത്യു ജെ. നെടുമ്പറ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Plea against appointment of Justice Khehar as CJI dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.