അടല്‍ തുരങ്കപാത: സോണിയഗാന്ധിയുടെ പേരിലുള്ള ഉദ്​ഘാടന ശിലാഫലകം നീക്കി

ണ്ഡിഗഢ്: അടല്‍ തുരങ്കപാതയില്‍ നിന്ന് കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരിലുള്ള ഉദ്ഘാടന ശിലാഫലകം നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഹിമാചൽ പ്രദേശ്​ കോണ്‍ഗ്രസ് ഘടകം. പദ്ധതി ഉദ്​ഘാടന വേളയിൽ സ്ഥാപിച്ച ഫലകമാണ്​ നീക്കം ചെയ്​തത്​.

2010 ജൂണ്‍ 28ന് മണാലിയിലെ ധുണ്ഡിയില്‍ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്​ സോണിയ ഗാന്ധിയാണ്​. രോഹ്​താങ്​​ ടണൽ പ്രൊജക്​റ്റ്​ എന്ന പേരിൽ തുരങ്ക പാത നിർമാണം ആരംഭിച്ചതും ​യു.പി.എ സർക്കാർ ആയിരുന്നു. അന്ന്​ സ്ഥാപിച്ച സോണിയയുടെ പേര് ആലേഖനം ചെയ്ത ഫലകം നീക്കിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

ഫലകം എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന് കത്തെഴുതി. ഇത്തരത്തിൽ ശിലാഫലകം നീക്കം ചെയ്​തത്​ ജനാധിപത്യവിരുദ്ധവും പാരമ്പര്യത്തിന് നിരക്കാത്തതതും നിയമവിരുദ്ധവുമാണെന്ന്​ കുൽദീപ് പറഞ്ഞു.

ഒക്ടോബര്‍ മൂന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടല്‍ തുരങ്കത്തിൻെറ ഉദ്ഘാടനം നിര്‍വഹിച്ചത്. 2019ലാണ്​ റോഹ്​താങ്​ തുരങ്ക​െമന്ന പേര്​ അടൽ ടണലെന്ന്​ ​മാറ്റിയത്​.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയിലാണ് അടൽ ടണലെന്ന് പേരിട്ടത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആൾട്ടിറ്റിയൂഡ് തുരങ്കമാണ് ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.