ന്യൂഡൽഹി: മുത്തലാഖ് നിരോധന ബില്ലിനെതിരെ ലോക്സഭയിൽ കത്തിക്കയറിയത് ആർ.എസ്. പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും. ശബരിമല സ് ത്രീ പ്രവേശന വിഷയവും മുത്തലാഖ് ബില്ലിനൊപ്പം ചർച്ചയായി.
സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിനും അതിനു പകരമായുള്ള ബില്ലിനുമെതിരെ ഇരുവർക്കുമൊപ്പം ശശി തരൂർ, അസദ ുദ്ദീൻ ഉവൈസി, അധീർരഞ്ജൻ ചൗധരി, സൗഗത റോയി എന്നിവർ ചട്ടപ്രകാരം കൊണ്ടുവന്ന പ്രമേ യത്തിൽ ഏഴു മണിക്കൂർ നീണ്ട ചർച്ച തുടങ്ങിവെച്ചത് എൻ.കെ. പ്രേമചന്ദ്രനാണ്. മുത്തലാഖ് അ സാധുവാക്കിയ സുപ്രീംകോടതി വിധി, നിയമനിർമാണത്തിന് പാർലമെൻറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
മുസ്ലിംകളെ ഉന്നം വെക്കുന്ന ബി.ജെ.പി രാഷ്ട്രീയമാണ് ഇതിനു പിന്നിൽ. ഭരണഘടനാ ദുരുപയോഗവുമാണ്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിവിൽ വ്യവഹാരമാണെന്നിരിക്കേ, ക്രിമിനൽ കുറ്റമാക്കി ഭർത്താവിനെ ജയിലിൽ ഇടാമെന്ന വ്യവസ്ഥ വ്യക്തിനിയമങ്ങളിലുള്ള കടന്നു കയറ്റവുമാണ്. ഭർത്താവ് ജയിലിൽ പോയാൽ, ബില്ലിലെ വ്യവസ്ഥ പ്രകാരം ഭാര്യക്ക് ജീവനാംശം കൊടുക്കുന്നത് എങ്ങനെയാണ്? ഇത് സ്ത്രീ സംരക്ഷണമല്ല, കുടുംബത്തെ പല വഴിക്കാക്കുന്ന നിയമനിർമാണമാണെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പറയുന്ന സർക്കാർ ശബരിമല വിഷയത്തിൽ മറ്റൊരു നിലപാടിലാണ്.
മുത്തലാഖ് നിയമനിർമാണത്തിന് സർക്കാർ പറയുന്ന ന്യായങ്ങൾ തികഞ്ഞ അന്യായമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആ സമുദായത്തിലെ ഏതെങ്കിലുമൊരു സംഘടനയുമായി സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ല. മറ്റു സമുദായങ്ങളുടെ നേർക്കില്ലാത്ത പെരുമാറ്റമാണ് മുസ്ലിംകൾക്ക് സർക്കാറിൽനിന്ന് ലഭിക്കുന്നത്. മുസ്ലിം സമുദായത്തിൽ വിവാഹ മോചന നിരക്ക് വളരെ കുറവാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അജണ്ടയാണ് സർക്കാറിന്. മുത്തലാഖ് വിഷയത്തിലൂടെ സമുദായ വിഷയങ്ങളിൽ സർക്കാർ കടന്നു കയറുകയാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് ന്യൂനപക്ഷങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രീംകോടതി വിധി തന്നെ രാജ്യത്തെല്ലായിടത്തും ബാധകമാണെന്നിരിക്കേ, പ്രത്യേക നിയമനിർമാണം നടത്തുന്നതിെൻറ യുക്തി സി.പി.എമ്മിലെ എ.എം. ആരിഫ് ചോദ്യം ചെയ്തു. മുത്തലാഖ്, യു.എ.പി.എ, എൻ.െഎ.എ നിയമ നിർമാണങ്ങൾ വഴി മുസ്ലിംകൾക്കിടയിൽ ഭയപ്പാട് സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏറെ ദുരുപയോഗ സാധ്യതയുള്ളതും പിഴവുകൾ നിറഞ്ഞതുമാണ് മുത്തലാഖ് ബില്ലെന്നും ആരിഫ് പറഞ്ഞു. മുത്തലാഖിെൻറ പേരിൽ അപമാനകരമായ കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണ് നിയമനിർമാണമെന്നും ഇ.ടി. മുഹമ്മദ് ബഷീറും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.