പി​ണ​റാ​യി വി​ജ​യ​െൻറ ത​ല​ക്ക്​  വി​ല​യി​ട്ട ച​ന്ദ്രാ​വ​ത്തി​ന്​ ജാ​മ്യം

ഉൈജ്ജൻ: പിണറായി വിജയ​െൻറ തലക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചതിന് അറസ്റ്റിലായ ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിന് ജാമ്യം. 10,000 രൂപയുടെ ബോണ്ടിനാണ് പ്രത്യേക ജില്ലാ^സെഷൻസ് ജഡ്ജ് പ്രദീപ് കുമാർ വ്യാസ് ചന്ദ്രാവത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം ചന്ദ്രാവത്ത് ജയിൽമോചിതനായി. മാർച്ച് 27ന് അറസ്റ്റിലായ ചന്ദ്രാവത്തിനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

കോടതി ചന്ദ്രാവത്തിനെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. കേരളത്തിൽ ആർ.എസ്.എസ് നേതാക്കളെ കൊന്നൊടുക്കുന്ന സി.പി.എമ്മി​െൻറ നേതാവായ പിണറായി വിജയ​െൻറ തലയറുക്കുന്നവർക്ക് ത​െൻറ സ്വത്തു വിറ്റാണെങ്കിലും ഒരുകോടി പാരിതോഷികം നൽകുമെന്നായിരുന്നു ചന്ദ്രാവത്തി​െൻറ വിവാദപ്രസംഗം. പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും സംഘ്പരിവാറിൽനിന്നുപോലും വിമർശനം ഏറ്റുവാങ്ങുകയും ചെയ്തതിനെത്തുടർന്ന് പ്രസ്താവന പിൻവലിക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആർ.എസ്. എസ് അദ്ദേഹത്തെ ഉൈജ്ജൻ ജില്ലയിലെ സഹ് പ്രചാർ പ്രമുഖ് എന്ന സ്ഥാനത്തുനിന്നും നീക്കി. മാധവ് നഗർ പൊലീസ് ചന്ദ്രാവത്തിനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.