ഇന്ത്യയുടെ വിദ്യാഭാസ മന്ത്രിയായി കേരള മുഖ്യൻ പിണറായി വിജയൻ അധികാരമേറ്റാൽ എങ്ങനെയിരിക്കും..?
മമതാ ബാനർജിയോ മായാവതിയോ പ്രധാനമന്ത്രി കസേരയിലിരുന്നാലോ...? ആഭ്യന്തരമന്ത്രിയായി ലാലു പ്രസാദ് യാദവോ മായാവതിയോ ഇരിക്കെട്ട. ധനകാര്യ മന്ത്രിയായി അഴിമതി വിരുദ്ധനായ അരവിന്ദ് കെജ്രിവാൾ തന്നെ േവണം. വിദേശകാര്യ മന്ത്രിയായി മറ്റാരെയും ആലോചിക്കേണ്ട, സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ. പ്രതിരോധ മന്ത്രിയായി ഹാർദിക് പേട്ടൽ മതി. കൃഷി വകുപ്പ് ജിഗ്നേഷ് മേവാനിക്കു തന്നെ കൊടുക്കണം. വാർത്താ വിതരണ വകുപ്പിന് മന്ത്രിയുടെ ആവശ്യം തന്നെയില്ല. ജനാധിപത്യം പൂർണമായി പുലരുന്ന ഒരു രാജ്യത്ത് എന്തിനാണ് അഭിപ്രായങ്ങെള നിരീക്ഷിക്കാൻ ഒരു വകുപ്പും മന്ത്രിയും...?
പാക്കിസ്ഥാൻ ദിനപത്രം ‘ഡോണി’െൻറ് ന്യൂഡൽഹി ലേഖകൻ ജാവേദ് നഖ്വിയുടെ സ്വപ്നങ്ങളിലെ ഇന്ത്യൻ ഭരണകൂടത്തിലാണ് പിണറായി വിജയനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി അവരോധിച്ചത്. വർഷങ്ങളായി ‘ഡോൺ’നുവേണ്ടി ഡൽഹിയിൽ പത്രപ്രവർത്തനം നടത്തുന്ന ജാവേദ് നഖ്വി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ താരതമ്യം ചെയ്ത ശേഷമാണ് തെൻറ സ്വപ്നത്തിലെ കേന്ദ്ര സർക്കാറിെൻറ ‘പ്രഖ്യാപനം’ നടത്തിയത്.
രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും മുല്യത്തകർച്ച വിശദമാക്കി തെൻറ സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഖലീൽ ജിബ്രാെൻറ കവിതയിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജാവേദ് ലേഖനം എഴുതിയിരിക്കുന്നത്.
‘‘മതമില്ലാത്ത, വിശ്വാസങ്ങൾ കൊണ്ടുനിറഞ്ഞ ഒരു രാജ്യത്തോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ...?
തുന്നാതെ ഉടുക്കുകയും കൊയ്യാതെ തിന്നുകയും ചെയ്യുന്ന ഒരു രാജ്യത്തോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ...?
അക്രമികളെ നായകരായും അവരുടെ തോന്ന്യവാസങ്ങളെ മഹത്തായതുമായി വാഴ്ത്തുന്ന രാജ്യത്തോട് സഹതപിക്കുകയല്ലാതെന്തു ചെയ്യാൻ...?’’
എന്നു തുടങ്ങുന്ന ഖലീൽ ജിബ്രാെൻറ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജാവേദ് നഖ്വി രണ്ടു രാജ്യങ്ങളിലെയും രാഷ്ട്രീയാവസ്ഥകളെ താരതമ്യം ചെയ്യുന്നത്.
നാലുവർഷത്തെ മോദി സർക്കാറിെൻറ ഭരണം ഇന്ത്യക്ക് സമ്മാനിച്ച നിരാശയിൽനിന്ന് പ്രതിപക്ഷ കക്ഷികൾ മുന്നണി രൂപീകരിക്കുകയും പുതിയ സർക്കാർ 2019ൽ അധികാരത്തിൽ വരികയും ചെയ്യുകയാണെങ്കിൽ താൻ വിഭാവനം ചെയ്യുന്ന മന്ത്രിസഭയിലെ അംഗങ്ങളുടെ പേരെടുത്തുപറഞ്ഞാണ് നഖ്വി പിണറായി വിജയനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി അവരോധിച്ചിരിക്കുന്നത്. പാക്കിസ്ഥാെൻറ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു സ്വപ്ന സഭ അവതരിപ്പിക്കാൻ തനിക്കാവില്ലെന്ന മുൻകൂർ ജാമ്യവും നഖ്്വി പ്രഖ്യാപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.