യോഗിയുടെ നാട്ടിലെ ‘ഫാമിലി ടോയ്‍ലറ്റ്’ചിത്രം വൈറൽ; മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോയെന്ന് നെറ്റിസൺസ്

ബസ്തി: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരു ദുണ്ഡ ഗ്രാമത്തിൽ പുതുതായി  ശൗചാലയത്തിന്റെ ചിത്രം വൈറൽ. ഒരു ബാത്ത് റൂമില്‍ വേര്‍തിരിവുകളില്ലാതെ അടുത്തടുത്തായി രണ്ട് ഇന്ത്യന്‍ ടോയ്‌ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് 'ഇസത് ഘര്‍' നിര്‍മ്മിക്കാന്‍ ചെലവഴിച്ചതായി പറയുന്നത്. ചില മുറികളില്‍ ഭിത്തി ഇല്ലാതെ രണ്ട് ക്ലോസറ്റുകളാണ് ഉള്ളതെങ്കില്‍ ചിലതിന് വാതില്‍ പോലുമില്ല.

ചിത്രം പുറത്തുവന്നതോടെ രൂക്ഷമായ വിമർശനവും പരിഹാസവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ഇതെന്താ ഫാമിലി ടോയ്ലെറ്റ് ആണോ എന്നാണ് നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് കൊള്ളാം, മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ’ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. തുടർന്ന് ബസ്തി ജില്ലാ ഭരണകൂടം ഇടപെട്ടു. വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

ശൗചാലയ സമുച്ചയത്തിലെ ടോയ്‌ലറ്റുകള്‍ക്ക് എന്തുകൊണ്ടാണ് വാതിലുകളും വേര്‍തിരിവ് ഭിത്തിയും ഇല്ലാത്തതെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ഓഫീസര്‍ നമ്രത ശരണ്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

Tags:    
News Summary - Photo Of Public Toilet In UP Goes Viral, Official Asked To Explain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.