ന്യൂഡൽഹി: രാജ്യത്തെ 54,000 പെട്രോൾ പമ്പുകൾ ഒക്ടോബർ 13ന് അടച്ചിടും. എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാർ നടപ്പാക്കുക, വിപണി നിയന്ത്രണചട്ടത്തിനുകീഴിലുള്ള ന്യായരഹിത പിഴകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. പെട്രോൾ വിൽപനക്കാരുടെ സംയുക്തസംഘടനയായ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ടിെൻറ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഫെഡറേഷൻ ഒാഫ് മഹാരാഷ്ട്ര പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഉദയ് ലോധ് അറിയിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 27 മുതൽ ദേശീയതലത്തിൽ അനിശ്ചിതകാല സമരം നടത്തും. എണ്ണവില പ്രതിദിനം മാറുന്നതും പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ ഉൾപ്പെടുത്തിയതും ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കുമുണ്ടാക്കുന്ന നഷ്ടത്തിലും യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് ആശങ്കയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.