Posted On
date_range Updated On
date_range ഡീസൽ വില വർധിച്ചു
ന്യൂഡൽഹി: ഇന്ധനവിലയിൽ വീണ്ടും നേരിയ വർധന. ഡീസൽ ലിറ്ററിന് 44 പൈസയും പെട്രോളിന് ഒരു പൈസയുമാണ് കൂടിയത്. സംസ്ഥാന നികുതി കൂടാതെയുള്ള വിലയാണിത്. പുതുക്കിയ വില ഞായറാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഏപ്രിൽ മാസത്തെ രണ്ടാമത്തെ വില വർധനയാണിത്. ഏപ്രിൽ 16ന് പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും ഡോളറിനെതിരെ രൂപയുടെ മുല്യവും കണക്കാക്കിയാണ് ഇന്ധന വില പുതുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.