പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്

പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വില കുറയുമെന്ന പ്രതീക്ഷ നൽകികൊണ്ടുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല. ഇക്കാലയളവിൽ ഉണ്ടായ നഷ്ടമാണ് ഇപ്പോൾ നികത്തുന്നത്.

2022 ലെ റെക്കോർഡ് ഉയർന്ന നിരക്കിൽ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയത് പെട്രോളിന്റെ ലാഭം വർദ്ധിപ്പിച്ചെങ്കിലും ഡീസലിന്റെ നഷ്ടം തുടർന്നു. പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തി, എന്നിരുന്നാലും, തുടർന്നുള്ള വില വർധന ഇത് പകുതിയായി കുറച്ചു. 2023 ജനുവരി ആദ്യം വരെ ഡീസലിന്റെ നഷ്ടം ലിറ്ററിന് 11 രൂപയിൽ നിന്ന് 13 രൂപയായി ഉയർന്നതായി വ്യവസായ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശത്തെത്തുടർന്ന് കുത്തനെ ഉയർന്ന ഊർജ്ജ വില ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ പ്രവർത്തിച്ചതായി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വർദ്ധിച്ചിട്ടും ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ 2022 ഏപ്രിൽ ആറു മുതൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. 

Tags:    
News Summary - Petrol/diesel prices to go down soon?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.