കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ആദായനികുതി വകുപ്പിന്​ 10 ലക്ഷം പിഴ

ന്യൂഡൽഹി: ​സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്​ ആദായ നികുതി വകുപ്പിന്​ 10 ലക്ഷം രൂപ പിഴ ചുമത്തി. ജസ്​റ്റിസ്​ മദൻ ലോകുർ അധ്യക്ഷനായ ബെഞ്ചാണ്​ ഗാസിയാബാദ്​ ആദായ നികുതി കമീഷണർക്ക്​ പിഴ ചുമത്തിയത്​. എസ്​.എ നസീർ, ദീപക്​ ഗുപ്​ത തുടങ്ങിയവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങൾ. 

അലഹാബാദ്​ ​ഹൈകോടതി വിധിക്കെതിരെയാണ്​ ആദായ നികുതി വകുപ്പ്​ സുപ്രീംകോടതിയെ സമീപിച്ചത്​. എന്നാൽ, ഇതേ കേസ്​ 2012 മുതൽ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. ഇക്കാര്യം ശ്രദ്ധിക്കാതെ അപ്പീൽ നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാണ്​ കോടതിയുടെ പിഴ ശിക്ഷ.

ശ്രദ്ധയില്ലാതെ കേന്ദ്രസർക്കാറും ആദായ നികുതി വകുപ്പും കേസ്​ കൈകാര്യം ചെയ്​തത്​ ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Tags:    
News Summary - Petitioner Made A Totally Misleading Statement Before This Court”, SC Imposes 10 Lakh Fine On IT Department... Read more at: https://www.livelaw.in/petitioner-made-a-totally-misleading-statement-before-this-court-sc-imposes-10-lakh-fine-on-it-department-read-order-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.