സുപ്രീംകോടതി

ജാമിഅക്കെതിരായ ഹരജി പിൻവലിച്ചു; അലീഗഢിനെതിരായ ഹരജി ഏഴംഗ ബെഞ്ചിൽ

ന്യൂഡൽഹി: കേ​ന്ദ്ര സർവകലാശാലയായ ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‍ലാമിയയുടെ ന്യൂനപക്ഷ പദവിക്കെതിരായ ഹരജി ഡൽഹി ഹൈകോടതി മാറ്റിവെച്ചതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി ഹരജിക്കാരൻ പിൻവലിച്ചു.

മറ്റൊരു കേന്ദ്ര സർവകലാശാലയായ അലീഗഢ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിക്കെതിരായ സമാനമായ കേസ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കേൾക്കാനിരിക്കുകയാണെന്ന കാരണം പറഞ്ഞായിരുന്നു ഡൽഹി ഹൈകോടതി കേസ് മാറ്റിവെച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹരജി പിൻവലിക്കാൻ അഡ്വ. ജയന്ത് മേത്ത വ്യാഴാഴ്ച അനുമതി തേടിയത് സുപ്രീംകോടതി അംഗീകരിച്ചു. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായ ഒരു സർവകലാശാലക്ക് ന്യൂനപക്ഷ പദവി നൽകാമോ എന്നാണ് അലീഗഢിനെതിരായ കേസിൽ ഏഴംഗ ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപിക്കുക.

ജാമിഅ മില്ലിയ ഇസ്‍ലാമിയ മുസ്‍ലിം സമുദായം ഉണ്ടാക്കിയ സർവകലാശാലയാണെന്നും ​അതൊരു കാലത്തും അതിന്റെ ന്യൂനപക്ഷ അസ്തിത്വം കളഞ്ഞി​ട്ടില്ലെന്നും വ്യക്തമാക്കിയാണ് 2011ൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന ക

Tags:    
News Summary - Petition against Jamia withdrawn; Petition against Aligarh in seven-member bench

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.