ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമായ കാര്യമാണെന്നും അതിൽ തീരുമാനം വൈകുന്നത് ഭരണഘടന അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന സുപ്രധാന അവകാശത്തിന്റെ നിഷേധമാണെന്നും സുപ്രീംകോടതി.
വ്യക്തിസ്വാതന്ത്ര്യവും ജീവനുള്ള സംരക്ഷണവും ഭരണഘടനയുടെ ആത്മാവാണെന്നും ബോംബെ ഹൈകോടതിയിൽ ജാമ്യഹരജികൾ തീർപ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച വിഷയം പരിഗണനയിൽ വന്നപ്പോൾ സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാർ അപേക്ഷയുടെ ഗൗരവം പരിഗണിക്കാതെ പലകാരണങ്ങൾ പറഞ്ഞ് അത് തള്ളുന്നതായി പലപ്പോഴായി വ്യക്തമായെന്ന് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ആയതിനാൽ ജാമ്യ ഹരജികളിൽ എത്രയുംവേഗം തീരുമാനമെടുക്കാൻ ജഡ്ജിമാർക്ക് നിർദേശം നൽകണമെന്ന് ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർഥിക്കുകയാണെന്നും ഉന്നത കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.