ഇന്ത്യയിൽ ഒരു ദിവസം ഓടുന്നത് എത്ര ട്രെയിനുകൾ? കണക്കുകളുമായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ലക്ഷക്കണക്കിന് ആളുകളെ നഗരങ്ങളും ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന രാജ്യത്തിന്‍റെ ജീവനാഡി എന്നാണ് ഇന്ത്യൻ റെയിൽവേ അറിയപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളായി പുതിയ സാങ്കേതിക വിദ്യ സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ വലിയ മാറ്റങ്ങൾ കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ ഗതാഗത സംവി ധാനമായി മാറുകയും ചെയ്തു.

രാജ്യത്തിന്‍റെ സാംസ്കാരിക സവിശേഷത‍യായി മാറി‍യ ഇന്ത്യൻ റെയിൽവേ ഒരു ദിവസം എത്ര ട്രെയിനുകളാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതിനുത്തരം പാർലമെന്‍റിൽ അവതരിപ്പിച്ചു.

റിപ്പോർട്ട് പ്രകാരം പ്രതിദിനം 164 വന്ദേഭാരത് ട്രെയിൻ സർവീസുകളാണ് ഇന്ത്യയിലുള്ളത്. നവംബറിൽ പ്രതിദിന ശരാശരി ട്രെയിനുകളുടെ എണ്ണം 11,740 ആയിരുന്നു. കോവിഡിനു മുമ്പ് ഇത് 11,283ഉം. ഇതുകൂടാതെ മെയിൽ‍/ എക്സ്പ്രസ് സർവീസുകൾ 2,238 ആണ്. കോവിഡിനു മുമ്പ് 1,768ഉം.

Tags:    
News Summary - How many train service in a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.