വാഷിങ്ടൺ: അപ്പാച്ചെ ഹെലികോപ്ടറുകൾക്കുള്ള അനുബന്ധ സേവനങ്ങളും ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. ഏകദേശം 2000 കോടി രൂപയുടേതാണ് ഇടപാട്. എം777എ2 അൾട്രാ-ലൈറ്റ് പീരങ്കികൾക്കുള്ള സുസ്ഥിര സാങ്കേതിക പിന്തുണയും ഇന്ത്യക്ക് നൽകും.
ഏകദേശം 2200 കോടി രൂപയാണ് ഇതിന്റെ മൂല്യം. അപ്പാച്ചെ സാങ്കേതിക സഹായത്തിനുള്ള പ്രധാന കരാറുകാർ ബോയിങ് കമ്പനിയും ലോക്ക്ഹീഡ് മാർട്ടിനും ആയിരിക്കും. പീരങ്കികൾക്ക് സാങ്കേതിക പിന്തുണ നൽകുന്നത് യു.കെയിലെ കംബ്രിയയിൽ സ്ഥിതി ചെയ്യുന്ന ബി.എ.ഇ സിസ്റ്റംസ് ആണ്. ഹെലികോപ്ടറുകളുടെയും പീരങ്കികളുടെയും വിൽപന യു.എസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുമെന്നും യു.എസിന്റെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും സംരക്ഷിക്കുമെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.