ചെന്നൈ: തിരുച്ചിയിലും തഞ്ചാവൂരിലും പെരിയാർ പ്രതിമകൾക്കുനേരെ അജ്ഞാതസംഘം നടത്തിയ ആക്രമണത്തിൽ പ്രതിഷേധം പുകയുന്നു. സംഭവത്തിനു പിന്നിൽ സംഘ്പരിവാറാണെന്നാണ് ആരോപണം.
തിരുച്ചി സോമരസംപേട്ട അല്ലിത്തുറ ബസ്സ്റ്റോപ്പിനു സമീപത്തെ പെരിയാർ പ്രതിമയുടെ കൈവടിയുടെ ഭാഗമാണ് അക്രമികൾ അടിച്ചുതകർത്തത്.
തഞ്ചാവൂർ ഒാരത്തുനാട് കവരാപട്ടിൽ ഏഴടി ഉയരമുള്ള പെരിയാർ പ്രതിമയിൽ അജ്ഞാതർ ചെരിപ്പുമാലയണിയിച്ചു. തിങ്കളാഴ്ച രാവിലെ വിവരമറിഞ്ഞ് തിരുച്ചിയിലും തഞ്ചാവൂരിലുമുള്ള ദ്രാവിഡ കക്ഷികളിലെ പ്രവർത്തകർ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങി. തഞ്ചാവൂരിൽ സമരക്കാർ റോഡ് തടഞ്ഞു.
ചെൈന്ന അണ്ണാശാലയിലെ പെരിയാർ പ്രതിമക്കുനേരെ ബി.ജെ.പി അനുഭാവിയായ അഭിഭാഷകൻ തെൻറ ഷൂ അഴിച്ചുമാറ്റി എറിഞ്ഞത് വിവാദമായിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ ട്വിറ്ററിൽ തമിഴ്നാട്ടിൽ സ്ഥാപിച്ച പെരിയാർ ശിലകൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയശേഷമാണ് അക്രമസംഭവങ്ങളുണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.