ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല സഞ്ചൗലി മസ്ജിദിൽ നമസ്കാരത്തിന് എത്തിയവരെ തടഞ്ഞ സംഭവത്തിൽ നാല് സ്ത്രീകളടക്കം ആറുപേർക്കെതിരെ കേസ്. വെള്ളിയാഴ്ച പള്ളിയിലെത്തിയവരെയാണ് ദേവഭൂമി സംഘർഷ സമിതി പ്രവർത്തകർ തടഞ്ഞത്.
പൊലീസെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുസ്ലിംകളെ നമസ്കാരത്തിന് അനുവദിച്ചില്ല. നിയമവിരുദ്ധമായി പ്രഖ്യാപിച്ച് പൊളിക്കാൻ ഉത്തരവിട്ട മസ്ജിദിൽ ആരാധന അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
നമസ്കരിക്കാനെത്തിയവരുടെ തിരിച്ചറിയൽ കാർഡ് കാണിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ വീടിനരികിലൂടെ പോകാൻ മുസ്ലിംകളെ അനുവദിക്കില്ലെന്നും സ്ത്രീകൾ പറഞ്ഞു. മത സൗഹാർദം തടസ്സപ്പെടുത്തിയതിനാണ് ആറു പേർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.