ന്യൂഡൽഹി: എസ്.പി.ജി സുരക്ഷ നൽകേണ്ടവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. നെഹ്റു കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗ ാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ എടുത്തുകളഞ്ഞതിനു നിയമപിൻബലം നൽകുന്നതാണ് സ് പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് നിയമഭേദഗതി. സി.ആർ.പി.എഫ് നൽകുന്ന സെഡ്-പ്ലസ് സുരക്ഷ യാണ് ഇപ്പോൾ മൂവർക്കുമുള്ളത്. പ്രധാനമന്ത്രി, ഔദ്യോഗിക വസതിയിൽ അദ്ദേഹത്തോടൊപ്പം താമസിക്കുന്ന ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ എന്നിവർക്കാണ് നിയമഭേദഗതി പ്രകാരം എസ്.പി.ജി സുരക്ഷ ലഭിക്കുക. മുൻപ്രധാനമന്ത്രിമാർക്കും സ്ഥാനമൊഴിഞ്ഞ ശേഷം അഞ്ചു വർഷം സുരക്ഷ ലഭിക്കും. സർക്കാർ അനുവദിച്ച വസതിയിൽ അവർക്കൊപ്പം താമസിക്കുന്ന ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും ഈ കാലയളവിൽ അതിസുരക്ഷ ലഭിക്കും. ഭേദഗതി അനുസരിച്ച് എസ്.പി.ജി സുരക്ഷക്ക് നിലവിൽ അർഹത പ്രധാനമന്ത്രിക്കു മാത്രം.
എസ്.പി.ജി നിയമം പ്രാരംഭ ഘട്ടത്തിലേതു പോലെയാക്കുകയാണ് ഭേദഗതിവഴി ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചു. ഇടക്കാലത്ത് നിയമത്തിൽ വെള്ളം ചേർത്ത് കൂടുതൽ പേരെ എസ്.പി.ജി സുരക്ഷ പരിധിയിൽ കൊണ്ടുവരുകയാണ് ചെയ്തത്. എസ്.പി.ജി സുരക്ഷ അന്തസ്സിെൻറ പ്രതീകമെന്നപോലെ കൊണ്ടുനടക്കാനുള്ളതല്ല.
നെഹ്റു കുടുംബത്തിെൻറ സുരക്ഷ പിൻവലിക്കുന്നുവെന്ന മട്ടിലാണ് കാര്യങ്ങൾ ചിത്രീകരിക്കപ്പെടുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സുരക്ഷ പിൻവലിക്കുകയല്ല ‘സെഡ്-പ്ലസ്’ വിഭാഗത്തിലേക്ക് കൊണ്ടുവരുകയാണ് ചെയ്തത്. അതുവഴി മുന്തിയ സുരക്ഷ ഏകോപനവും സന്നാഹങ്ങളും രാജ്യത്തെങ്ങും ലഭ്യമാകും. മുൻപ്രധാനമന്ത്രിമാരായ ചന്ദ്രശേഖർ, ഐ.കെ ഗുജ്റാൽ, മൻമോഹൻ സിങ് എന്നിവരുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചപ്പോൾ ആർക്കും മിണ്ടാട്ടമുണ്ടായിരുന്നില്ല. എസ്.പി.ജി സുരക്ഷാ ചട്ടങ്ങൾ 1892 തവണ രാഹുൽ ഗാന്ധി ലംഘിച്ചിട്ടുണ്ട്.-അമിത് ഷാ പറഞ്ഞു.
രണ്ടു മുൻപ്രധാനമന്ത്രിമാർ രാജ്യത്തിന് വേണ്ടി ജീവൻ ബലി കൊടുക്കേണ്ടി വന്ന സാഹചര്യം മുൻനിർത്തി നെഹ്റു കുടുംബാംഗങ്ങൾക്ക് ആയുഷ്കാല എസ്.പി.ജി സുരക്ഷ നൽകണമെന്ന് ബില്ലിെൻറ ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസിലെ മനീഷ് തിവാരി ആവശ്യപ്പെട്ടു. നിലവിലെ ക്രമീകരണം വേണ്ടെന്നു വെക്കേണ്ടതിെൻറ ആവശ്യകത എന്താണെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.