കാലഹരണപ്പെട്ട ഫോണുകൾ ജനം 2014 ൽ വലിച്ചെറിഞ്ഞതാണ്; കോൺഗ്രസിനെ പരിഹസിച്ച് മോദി

ന്യൂഡൽഹി: സ്‍ക്രീനുകൾ തൊട്ടാൽ സ്റ്റക്കായി പോകുന്ന മൊബൈൽ ഫോണുകളെ പോലെ മരവിച്ച സർക്കാർ ആയിരുന്നു യു.പി.എ സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''കാലഹരണപ്പെട്ട, തൊടുമ്പോഴേക്കും സ്റ്റക്കായി പോകുന്ന സ്‍ക്രീനുകളുള്ള ഫോണുകളെ പോലെയായിരുന്നു കോൺഗ്രസ് സർക്കാർ. അത്തരം ഫോണുകൾ 2014ൽ തന്നെ ജനം ഉപേക്ഷിച്ചതാണ്. റീസ്റ്റാർട്ട് ചെയ്താലോ ബാറ്ററി മാറ്റിയാൽ പോലുമോ ആ ഫോണുകൾ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. 2014ൽ ബി.ജെ.പിയെ വലിയ ഭൂരിപക്ഷത്തിൽ ജനങ്ങൾ അധികാരത്തിലെത്തിച്ചു.''-ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കവെ മോദി പറഞ്ഞു.

2014 വെറുമൊരു തീയതിയായിരുന്നില്ലെന്നും വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നുവെന്നും മോദി അവകാശപ്പെട്ടു. ഇപ്പോൾ നമ്മുടെ രാജ്യത്ത് നിർമാണ യൂനിറ്റുകൾ തുടങ്ങാൻ ആപ്പ്ളും ഗൂഗ്ളും പോലുള്ള വൻകിട കമ്പനികൾ കാത്തിരിക്കുകയാണ്.

അടുത്തിടെ ഗൂഗിൾ തങ്ങളുടെ പിക്സൽ ഫോണിന്റെ നിർമാണം ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നു. സാംസങ്ങിന്റെ 5 ഫോൾഡ് മൊബൈൽ ഫോണും ആപ്പിളിന്റെ ഐഫോൺ 15 ഉം ഇന്ത്യയിൽ നിർമിക്കുന്നു. മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡിൽ 43ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. അതിപ്പോൾ 11ലെത്തിയെന്നും മോദി കൂട്ടിച്ചേർത്തു.


Tags:    
News Summary - People Dumped Outdated Phones In 2014: PM Modi's Dig At Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.