ന്യൂഡൽഹി: പെഗസസ് ചാരവൃത്തിക്കെതിരെ ആദ്യ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയ സ്ഥിരം വ്യവഹാരി അഡ്വ. മനോഹർലാൽ ശർമക്ക് ചീഫ് ജസ്റ്റിസിെൻറ വിമർശനം.
സ്വന്തം നിലക്ക് ഹരജിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കക്ഷിയാക്കിയ ശർമയോട് താങ്കൾ മറ്റ് ആരുടെയൊക്കെ പേരുകളാണ് ചേർത്തിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു. അഭിഭാഷകൻ കപിൽ സിബൽ ഇതേ കേസിെൻറ വാദം ആരംഭിച്ചപ്പോൾതന്നെ ശർമ ഇടപെട്ടു. തെൻറ ഹരജിയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് ആവശ്യപ്പെട്ടു.
സിബൽ വാദം നയിക്കെട്ട എന്നും മുതിർന്ന അഭിഭാഷകനല്ലേ അദ്ദേഹം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തെൻറ വിഷയം വേറെയാണെന്ന് പറഞ്ഞ് ശർമ ഇടപെട്ടപ്പോൾ വാർത്താ കട്ടിങ്ങുകളല്ലാതെ താങ്കളുടെ ഹരജിയിൽ മറ്റെന്താണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
രേഖകളെല്ലാം കോടതി ശേഖരിച്ച ശേഷം കേസ് വാദിക്കാമെന്നാണോ താങ്കൾ കരുതുന്നത്. എത്രയാളുകളെയാണ് താങ്കളുടെ ഹരജി കേസുമായി ബന്ധപ്പെടുത്തിയതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.