Posted On
date_range Updated On
date_range കശ്മീരിൽ ഒരു നേതാവിനെതിരെ കൂടി പി.എസ്.എ
ശ്രീനഗർ: ജമ്മു-കശ്മീരിൽ പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്.എ) മറ്റൊരു നേതാവിനെതിരെ കൂടി കേസെടുത്തു. പി.ഡി.പിയുടെ മുതിർന്ന നേതാവ് നഈം അക്തറിനെതിരെയാണ് പി.എസ്.എ പ്രകാരം കേസെടുത്തത്.
ഈ നിയമപ്രകാരം കേസെടുക്കുന്ന ആറാമത്തെ നേതാവാണ് അദ്ദേഹം. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാവ് സാറ മദനി എന്നിവർക്കെതിരെ നേരത്തെ പി.എസ്.എ പ്രകാരം കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.