ചിദംബരം നാലു ദിവസം സി.ബി.ഐ കസ്​റ്റഡിയില്‍

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസിൽ അറസ്​റ്റിലായ പി. ചിദംബരത്തെ നാല്​ ദിവസം സി.ബി.ഐ കസ്​റ്റഡിയിൽ വിട്ടു. ന്യൂഡല് ‍ഹി റോസ് അവന്യൂ കോടതി സമുച്ചയത്തിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാറിന്‍റേതാണ് നടപടി. ഐ.എന്‍.എ ക്സ് മീഡിയ കേസ്​ പരിശോധിക്കുമ്പോള്‍ ചിദംബരത്തെ കസ്​റ്റഡിയില്‍ വേണമെന്ന ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കി യാണ് അഞ്ചുദിവസം ചോദിച്ച സി.ബി.ഐക്ക് നാലു ദിവസത്തേക്ക് ചിദംബരത്തെ വിട്ടുകൊടുത്തത്. ആഗസ്​റ്റ്​ 26 വരെ​ ചിദംബരം കസ്​റ്റഡിയിൽ തുടരും.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്​വിയും നടത്തിയ വാദത്തിനുപുറമെ നേരിട്ട് സംസാരിക്കാനുണ്ടെന്ന് ചിദംബരം പറഞ്ഞപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ ​േമത്ത തടയാന്‍ ശ്രമിച്ചുവ െങ്കിലും ജഡ്ജി അനുവദിച്ചു. കഴിഞ്ഞവര്‍ഷം ജൂണില്‍ തന്നെ സി.ബി.ഐ വിളിച്ചപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയതാണെന്ന് ചിദംബരം പറഞ്ഞു. വിദേശ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്നും മകനാണുള്ളതെന്നും താന്‍ വ്യക്തമാ ക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ചിദംബരം സഹകരിച്ചില്ലെന്നും പിടികൊടുക്കാതെ ഒഴിഞ്ഞ ുമാറുകയായിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു. പ്രതിയെ ചോദ്യം ചെയ്ത് ഈ ഗൂഢാലോചനയുടെ അടിവേരിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണ ഏജന്‍സി എന്ന നിലക്ക് അത് സി.ബി.ഐയുടെ പരാജയമാകുമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ചിദംബരം അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിഞ്ഞുമാറിയെന്ന ആരോപണം അഭിഷേക് മനു സിങ്​വി നിഷേധിച്ചു. അനധികൃത പണമിടപാടി​​െൻറ വിചാരണയാണ് നടക്കുന്നതെങ്കില്‍ ആ പറയുന്ന പണമെവിടെയെന്നും അത് എങ്ങോട്ട് മാറ്റിയെന്നും കപില്‍ സിബല്‍ ചോദിച്ചു.

എന്നാല്‍, ചിദംബരത്തി​​െൻറയും സിബലി​​െൻറയും സിങ്​വിയുടെയും വാദങ്ങള്‍ ഒന്നടങ്കം തള്ളിയ പ്രത്യേക കോടതി ജഡ്ജി കാഹുര്‍ കേന്ദ്ര ഏജന്‍സിക്കായി സോളിസിറ്റര്‍ ജനറല്‍ നടത്തിയ വാദങ്ങള്‍ ശരിവെച്ചു.

ദിവസവും അര മണിക്കൂർ ചിദംബരത്തെ കാണാം
കുടുംബത്തിനും അഭിഭാഷകര്‍ക്കും എല്ലാ ദിവസവും ചിദംബരത്തെ കാണാന്‍ അര മണിക്കൂര്‍ സമയം അനുവദിച്ച കോടതി, ഓരോ 48 മണിക്കൂറിലും ചിദംബരത്തെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു. ചിദംബരത്തി​​െൻറ അന്തസ്സ്​ ഹനിക്കുന്ന നടപടി സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജഡ്ജി വിധിയില്‍ പ്രത്യേകം വ്യക്തമാക്കി.

ഭാര്യയും മകനും കോടതിയിൽ
റിമാന്‍ഡില്‍ വിട്ടുകിട്ടിയ ചിദംബരത്തെയും കൊണ്ട് സി.ബി.ഐ സംഘം കോടതിയില്‍ നിന്നിറങ്ങുന്നതുവരെ ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോടതിമുറിയില്‍ ഉണ്ടായിരുന്നു. കോടതിക്ക് അകത്തും പരിസരത്തുമായി 100 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു.

ബുധനാഴ്ച വൈകീട്ട് കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും വ​സ​തി​യി​ൽ എ​ത്തു​ക​യും ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളോ​ടെ ചിദംബരത്തെ അ​റ​സ്​​റ്റ്​ ചെയ്ത​ത്. വസതിയുടെ മതിൽ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചത്. ബുധനാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെ സി.ബി.ഐ എത്തിയിരുന്നെങ്കിലും ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.

അറസ്​റ്റ്​ ചിദംബരത്തെ നിശ്ശബ്​ദനാക്കാൻ -മകൻ
ന്യൂഡൽഹി: മോദി സർക്കാറിനെതിരായ പി. ചിദംബരത്തിന്‍റെ ശബ്​ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന്​ മകൻ കാർത്തി ചിദംബരം. ചിദംബരത്തെ കാണാനും നിയമനടപടികളിൽ സഹായിക്കാനും വ്യാഴാഴ്​ച രാവിലെ ചെന്നൈയിൽനിന്ന്​ ഡൽഹിയിലെത്തിയ കാർത്തി വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു. ​െഎ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിലെ പ്രധാന താരമാണ്​ ശിവഗംഗ സിറ്റിങ്​ എം.പി കാർത്തി ചിദംബരം.

ഇൗ കേസിൽ 20 വട്ടം തന്നെ സി.ബി.​െഎ വിളിച്ച്​ ചോദ്യം ചെയ്​തതാണെന്ന്​ കാർത്തി പറഞ്ഞു. നാലുതവണ റെയ്​ഡ്​ നടത്തി. ഇതെല്ലാം കഴിഞ്ഞിട്ടും സി.ബി.​െഎക്ക്​ വ്യക്തമായ കേസ്​ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല -കാർത്തി ആരോപിച്ചു.

കാർത്തിയുടെ പ്രേരണക്ക്​ വഴങ്ങിയാണ്​ ​െഎ.എൻ.എക്​സ്​ മീഡിയക്ക്​ വലിയ തോതിൽ വിദേശനിക്ഷേപം സ്വീകരിക്കാൻ അന്നത്തെ ധനമന്ത്രി ചിദംബരം വഴിയൊരുക്കിയതെന്നാണ്​ സി.ബി.​െഎ ആരോപണം. ഇതിന്​ കാർത്തി കോഴ വാങ്ങി. ​െഎ.എൻ.എക്​സി​​​െൻറ സഹസ്​ഥാപകയായ ഇ​ന്ദ്രാണി മുഖർജിയാണ്​ ഇത്തരത്തിൽ മൊഴി നൽകിയത്​.

താൻ ഒരിക്കൽപോലും ഇന്ദ്രാണി മുഖർജിയേയോ ഭർത്താവ്​ പീറ്റർ മുഖർജിയേയോ കണ്ടിട്ടില്ലെന്നും അവരുമായി ഏതെങ്കിലും വിധത്തിൽ സഹകരിച്ചു പ്രവർത്തിച്ചിട്ടില്ലെന്നും കാർത്തി ചിദംബരം പറഞ്ഞു. സി.ബി.​െഎ ഒരുമിച്ചിരുത്തി ചോദ്യം​ ചെയ്യാൻ കൊണ്ടുവന്നപ്പോൾ മാത്രമാണ്​ ഇന്ദ്രാണിയെ കണ്ടത്​. ഇന്ദ്രാണിയെ മാത്രമല്ല, വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിലെ ആരെയും തനിക്ക്​ അറിയില്ല. അവിടത്തെ നടപടികളും അറിയില്ല ^കാർത്തി പറഞ്ഞു.

Tags:    
News Summary - P.Chidambaram in cbi custody-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.