വിഡ്​ഢിയായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തു -ചിദംബരം

ന്യൂഡൽഹി: വിഡ്​ഢിയായ സർക്കാർ മാത്രമേ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തു എന്ന്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബര ം. ബുദ്ധിയുള്ള സർക്കാർ പ്രതിരോധ കാര്യങ്ങൾ രഹസ്യമാക്കി വെക്കുമെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്ന ു ചിദംബരത്തിൻെറ വിമർശനം. ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച വിവരം അറിയിച്ച മോദിയെ പരിഹസിച്ചായിരുന്നു ചിദംബരത്തിൻെറ ട്വീറ്റ്​.

ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. യു.എസ്​, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ്​ ഇതിന്​ മുമ്പ്​ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്​. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ അറിയിച്ചിരുന്നു.

ഇതിന്​ പിന്നാലൊയാണ് വിമർശനവുമായി പി.ചിദംബരം രംഗത്തെത്തുന്നത്​. നേരത്തെ മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - P.Chidabaram press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.