ചെന്നൈ: തമിഴ്നാട്ടിൽ രാത്രി മുഴുവൻ നീണ്ട അതിശക്തമായ മഴ. തുടർച്ചയായ മഴയിൽ ചെന്നൈയുടെ ഭൂരിഭാഗം മേഖലയിലും വെള്ളം പൊങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് തമിഴ്നാട്ടിലെ 14 ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി നൽകി.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 5,093 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. 169 ക്യാമ്പുകൾ ചെന്നൈയിലാണ് ഒരുക്കിയിട്ടുള്ളത്.
ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിവാക്കുന്നതിനായി 879 ഓളം ഡ്രെയിനേജ് പമ്പുകൾ ഒരുക്കിയിട്ടുണ്ട്. 60 ഓളം നിരീക്ഷകരെയും നിയമിച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കീഴിലായി 2000ഓളം ദുരിതാശ്വാസ പ്രവർത്തകരും തയാറാണ്.
ചെന്നൈയെ കൂടാതെ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, വെല്ലൂർ, സേലം, നാമക്കൽ, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, രാമനാഥപുരം ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
അതിശക്തമായ മഴിയാണ് തിരുവള്ളൂർ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിൽ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത്. ചെന്നൈ, ചെങ്കൽപേട്ട്, വില്ലുപുരം, കള്ളക്കുറിച്ചി തുടങ്ങി മറ്റ് ജില്ലകളിൽ ശക്തമായ മഴക്കാണ് സാധ്യത പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.