കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സഹപ്രവർത്തകയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സ്വകാര്യ ഐ.ടി കമ്പനി സി.ഇ.ഒ അടക്കം മൂന്നുപേർ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപ്രവർത്തകർ ഒരുക്കിയ ജൻമദിനാഘോഷ പാർട്ടിക്കിടെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. സംഭവത്തിൽ സ്വകാര്യ ഐ.ടി കമ്പനിയിലെ സി.ഇ.ഒ അടക്കം മൂന്നുപേർ അറസ്റ്റിൽ. സി.ഇ.ഒ ആണ് കഴിഞ്ഞ ശനിയാഴ്ച പരിപാടി ആസൂത്രണം ചെയ്തത്.

കമ്പനിയിലെ വനിത ജീവനക്കാരെയും പാർട്ടിയി​ലേക്ക് ക്ഷണിച്ചിരുന്നു. പാർട്ടി കഴിഞ്ഞയുടൻ മറ്റുള്ളവരെല്ലാം സ്ഥലംവിട്ടു. യുവതി മാത്രം ബാക്കിയായെന്നുമാണ് പരാതിയിലുള്ളത്. കമ്പനിയിലെ വനിത മാനേജറാണ് ബലാത്സംഗത്തിനിരയായ സ്ത്രീ.

തുടർന്ന് കമ്പനിയിലെ വനിത എക്സിക്യൂട്ടീവ് ഹെഡ് അവരെ വീട്ടിലിറക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. കമ്പനി സി.ഇ.ഒയും വനിത എക്സിക്യൂട്ടീവിന്റെ ഭർത്താവും കാറിലുണ്ടായിരുന്നു. കാർ കുറച്ചു ദൂരം പിന്നിട്ട​പ്പോൾ അവർ സിഗരറ്റും മദ്യവും വാങ്ങാൻ നിർത്തി. യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് പരാതിയിലുള്ളത്.

മദ്യം കുടിച്ചയുടൻ തനിക്ക് ബോധം നഷ്ടമായെന്നാണ് യുവതി പറയുന്നത്. ബോധം വീണ്ടെടുത്തപ്പോഴാണ് താൻ ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായത് മനസിലായത്. പുലർച്ചെയാണ് തന്റെ താമസസ്ഥലത്തിനരികെ കാറിലുണ്ടായിരുന്നവർ ഇറക്കിവിട്ടതെന്നും യുവതി ആരോപിക്കുന്നു. കടുത്ത വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ യുവതി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബലാത്സംഗം നടന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. അതിനു പിന്നാലെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ സുഖേർ പൊലീസ് കേസെടുത്തു. കമ്പനി സി.ഇ.ഒ, വനിത എക്സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭർത്താവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Woman raped after birthday party in Udaipur; IT firm's CEO arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.