യു.പി തെരഞ്ഞെടുപ്പ്​ മാറ്റില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പ്​ നീട്ടിവെക്കില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ. തെരഞ്ഞെടുപ്പ്​ മാറ്റിവെക്കേണ്ടെന്ന്​ വിവിധ രാഷ്ട്രീയപാർട്ടികൾ അഭിപ്രായപ്പെട്ടുവെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. പൂർണമായും കോവിഡ്​ പ്രോട്ടോകോൾ പാലിച്ചാവും തെരഞ്ഞെടുപ്പ്​ നടത്തുക.

ജനുവരി അഞ്ചിന്​ സമ്പൂർണ്ണ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. എല്ലാ ബൂത്തുകളിലും വിവിപാറ്റ്​ മെഷ്യനുകളായിരിക്കും സ്ഥാപിക്കുക. ഒരു ലക്ഷത്തോളം ബൂത്തുകളിൽ വെബ്കാസ്റ്റിങ്​ സംവിധാനം ഒരുക്കും. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11,000 ബൂത്തുകളായിരിക്കും പുതുതായി കൂട്ടിച്ചേർക്കുക.

വോട്ടിങ്​ സമയവും ഒരു മണിക്കൂർ ദീർഘിപ്പിക്കും. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ ആറ്​ വരെയായിരിക്കും വോട്ടെടുപ്പ്​. യു.പിയിലെ പോളിങ്​ ശതമാനം ഉയർത്തുന്നതിലും ശ്രദ്ധയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവർക്കെല്ലാം വാക്സിൻ നൽകും. തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വർധിപ്പിക്കാൻ നിർദേശിച്ചുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ്​ കമ്മീഷണർ അറിയിച്ചു​. 

Tags:    
News Summary - Parties Want UP Polls On Time With Covid Protocol: Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.