ന്യൂഡൽഹി: പാർലമന്റെ് ശീതകാല സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം അറിയിച്ചത്. വെള്ളിയാഴ്ച കേസുകൾ 18000 കടന്നിരുന്നു. ജൂലൈ 18ന് സമ്മേളനം തുടങ്ങും.
സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന കർശന നിർദേശം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. 80 ശതമാനം അംഗങ്ങളും ബൂസ്റ്റർ ഡോസ് അടക്കം എടുത്തവരാണ്. കോവിഡ് പരിശോധന അടക്കം എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
സമ്മേളനത്തിൽ ലോക്സഭ, രാജ്യസഭ ചേമ്പറുകൾ ഒന്നിച്ച് ഉപയോഗിക്കും. ലോക്സഭയിൽ 136 സീറ്റുകളും രാജ്യസഭയിൽ 60 സീറ്റുകളുമാണുള്ളത്. ഇതും സന്ദർശകർക്കുള്ള ഗ്യാലറിയും പൂർണമായും ഉപയോഗിക്കുന്നതിനാൽ സന്ദർശകരെ ഇത്തവണ ഒഴിവാക്കും. മാധ്യമങ്ങൾക്കും പ്രവേശനത്തിന് പരിമിതികൾ ഉണ്ടാകും.
2021ലാണ് കോവിഡ് കാരണം പാർലമെന്‍റ് സമ്മേളനങ്ങളിൽ ആദ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആ വർഷത്തെ ശീതകാല സമ്മേളനം ഒഴിവാക്കുകയും 2022ലെ ബജറ്റ് സമ്മേളനത്തിനൊപ്പം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.