ന്യൂഡൽഹി: വാക്കുകൾക്ക് സഭക്കകത്തും പ്രതിഷേധങ്ങൾക്ക് പാർലമെന്‍റ് വളപ്പിലും വിലക്ക് ഏർപ്പെടുത്തിയ വിവാദത്തിനിടെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം.
ഓഗസ്റ്റ് 12 വരെ സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് പിന്തുണ തേടി ലോക്സഭാ സ്പീക്കർ ഓം ബിർള സർവകക്ഷി യോഗം വിളിച്ചു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബിൽ, പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ എന്നിവയടക്കം 24 ബില്ലുകൾ അവതരിപ്പിക്കും. അഗ്നിപഥ് റിക്രൂട്ട്മെന്റ്, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.