ന്യൂഡൽഹി: വർഷകാല സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേ, മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയവുമായി 12 പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിലേക്ക്. പെരുകുന്ന ആൾക്കൂട്ട അതിക്രമങ്ങൾ, സാമ്പത്തിക പ്രതിസന്ധി, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാറിനെ നേരിടാനാണ് പ്രതിപക്ഷ തീരുമാനം. ഇത്തരം സാഹചര്യങ്ങളിൽ സഭ നടത്തിപ്പ് സർക്കാറിന് ദുഷ്കരമായി.
പാർലമെൻറ് സമ്മേളനത്തിൽ സർക്കാറിനോട് സ്വീകരിക്കേണ്ട സമീപനം ചർച്ചചെയ്യാൻ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകണമെന്ന് തീരുമാനിച്ചത്. ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത് അടക്കമുള്ള പ്രശ്നങ്ങൾ മൂലം കഴിഞ്ഞ സഭാസമ്മേളനം പൂർണമായും കലങ്ങിയിരുന്നു.
കോൺഗ്രസിെൻറ ലോക്സഭ നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ശരത് പവാർ -എൻ.സി.പി, മുഹമ്മദ് സലിം -സി.പി.എം, രാംഗോപാൽ യാദവ് -സമാജ്വാദി പാർട്ടി, സതീഷ് ചന്ദ്ര മിശ്ര -ബി.എസ്.പി, സുഖേന്ദു ശേഖർ റോയ് -തൃണമൂൽ കോൺഗ്രസ്, മിസ ഭാരതി -ആർ.ജെ.ഡി, ടി.കെ.എസ്. ഇളേങ്കാവൻ -ഡി.എം.കെ, കുപേന്ദ്ര റെഡ്ഡി -ജെ.ഡി.യു, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്ലിം ലീഗ്, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, ഡി. രാജ -സി.പി.െഎ, ജോസ് കെ. മാണി -കേരള കോൺഗ്രസ് തുടങ്ങിയവർ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പെങ്കടുത്തു.
രാജ്യം നേരിടുന്ന വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ ഭരണപക്ഷവും ചെയറും പ്രതിപക്ഷ പാർട്ടികളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മല്ലികാർജുൻ ഖാർഗെ യോഗത്തിനുശേഷം പറഞ്ഞു. പെരുകുന്ന ആൾക്കൂട്ട അതിക്രമങ്ങൾ രാജ്യത്താകെ ഭയപ്പാട് ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനൊപ്പം കാർഷിക വിഷയം, സാമ്പത്തിക പ്രതിസന്ധി, ആന്ധ്രക്ക് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് ഖാർഗെ പറഞ്ഞു.
രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുേമ്പാൾ, പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയാണെന്ന് ഭരണപക്ഷം പറയുന്നത് അർഥശൂന്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഭ നടത്തിപ്പ് സുഗമമാക്കാൻ ലക്ഷ്യമിട്ട് സ്പീക്കർ വിളിച്ച സർവകക്ഷി യോഗം ചൊവ്വാഴ്ച നടന്നു. സഭ നടത്തിപ്പിൽ എല്ലാവരുടെയും സഹകരണം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.
വിവാദ മുത്തലാഖ് ബിൽ അടക്കം 46 ബില്ലുകൾ ഇൗ സമ്മേളനത്തിെൻറ പരിഗണനക്ക് വരുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിൽ നടക്കുന്ന 18 ദിവസത്തെ പാർലമെൻറ് സമ്മേളനം, െഎക്യത്തിെൻറ വിപുല സാധ്യതകൾക്കുള്ള വേദി കൂടിയായാണ് പ്രതിപക്ഷ പാർട്ടികൾ കാണുന്നത്. രാജ്യസഭ ഉപാധ്യക്ഷെൻറ തെരഞ്ഞെടുപ്പ് ആ ദിശയിൽ നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.