ഡൽഹി കലാപം മാർച്ച്​ 11ന്​ ലോക്​സഭയിൽ; അമിത്​ ഷാ മറുപടി നൽകും

ന്യൂഡൽഹി: ഡൽഹി കലാപം മാർച്ച്​ 11ന്​ ലോക്​സഭ ചർച്ച ചെയ്യും. ഹോളി അവധിക്ക്​ ശേഷം സഭ ചേരുന്ന ദിവസമാണ്​ കലാപം ലോ ക്​സഭയുടെ പരിഗണനക്കെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ചർച്ചക്ക്​ മറുപടി നൽകും.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ പാർലമ​െൻറി​​െൻറ ഇരു സഭകളിലും ബഹളമുണ്ടാവുകയും പല തവണ ലോക്​സഭയും രാജ്യസഭയും തടസപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, ഹോളിക്ക്​ ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു​ ലോക്​സഭാ സ്​പീക്കർ ഓം ബിർളയുടെ നിലപാട്​.

കഴിഞ്ഞ ദിവസവും ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന്​ ആവശ്യവുമായി കോൺഗ്രസ് ഇരു സഭകളിലും​ രംഗത്തെത്തിയിരുന്നു. തുടർന്ന്​ ഇതുമായി ബന്ധപ്പെട്ട്​ ഏഴ്​ കോൺഗ്രസ്​ എം.പിമാർക്ക്​ സസ്​പെൻഷൻ ലഭിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Parliament To Discuss Delhi Violence Day After Holi, Amit Shah To Reply-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.