ന്യൂഡൽഹി: വാട്സ്ആപ് ചാരപ്പണിയിൽ കേന്ദ്ര സർക്കാറിെൻറ പങ്ക് അന്വേഷിക്കാൻ സംയുക ്ത പാർലമെൻററി സമിതിയെ നിയോഗിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ട ു. ആരോപണം കേന്ദ്ര സർക്കാറിനെക്കുറിച്ചായതിനാൽ സത്യം പുറത്തുവരാൻ അതുമാത്രമാണ് വഴിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയിൽനിന്ന് ഇന്ത്യയിലെ ചാരപ്പണിക്കായി മോദി സർക്കാർ പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയോ എന്ന പ്രതിപക്ഷത്തിെൻറ ആവർത്തിച്ച ചോദ്യത്തിന് രാജ്യരക്ഷക്കായി നിയമത്തിനകത്തുനിന്നുള്ള ചാരപ്പണി മാത്രമേ നടത്തിയിട്ടുള്ളൂ എന്നായിരുന്നു കേന്ദ്ര വിവര സാേങ്കതിക മന്ത്രി രവിശങ്കർ പ്രസാദിെൻറ മറുപടി.
149 രാജ്യങ്ങളിലെ 12,000 പേരുടെ േഡറ്റകൾ സർക്കാർ പിന്തുണയുള്ള ഹാക്കർമാർ ലക്ഷ്യമിട്ടുവെന്ന വിവരം പുറത്തുവന്ന തൊട്ടുടനെയാണ് പ്രതിപക്ഷം വാട്സ്ആപ് ചാരപ്പണിയിലെ ഇന്ത്യയുടെ പങ്ക് രാജ്യസഭയിൽ ചർച്ചയാക്കിയത്. ഇന്ത്യയിൽനിന്ന് 500ഒാളം പേരുടെ േഡറ്റ സർക്കാറിനായി ഇത്തരത്തിൽ ചോർത്തിയെന്നാണ് ഗൂഗ്ൾചാർട്ട് നൽകുന്ന സൂചന.
വാട്സ്ആപ് ചാരപ്പണിയെക്കുറിച്ച് ഇപ്പോൾ കേന്ദ്രം നടത്തുന്ന അന്വേഷണത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഉയർത്തിയത്. മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളുമായ 121 ഇന്ത്യക്കാരുടെ മൊബൈൽേഡറ്റ ചോർത്താൻ ഇസ്രായേൽ കമ്പനിയുടെ സോഫ്റ്റ്വെയർ മോദി സർക്കാർ വാങ്ങിയെന്ന് ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ ഇൗ ചോർത്തലിനുപിന്നിൽ സ്വന്തം ഏജൻസികൾ ഇല്ലെന്ന് കേന്ദ്ര സർക്കാറിന് എങ്ങനെ പറയാനാകുമെന്ന് അദ്ദേഹം ചോദിച്ചു. സർക്കാറിനെതിരെ പ്രവർത്തിക്കുന്നവരുടെ ചോർത്തിയ വിവരങ്ങൾ അവർക്കെതിരായ തെളിവുകളായി അന്വേഷണ ഏജൻസികൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടോ എന്നായിരുന്നു സിങ്ങിെൻറ മറ്റൊരു ചോദ്യം.
അത്തരമൊരു സാഹചര്യത്തിലാണ് എല്ലാ കക്ഷികളോടുമായി സംയുക്ത പാർലമെൻററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് മേധാവിയുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ മിനിറ്റ്സ് പുറത്തുവിടണമെന്നും സിങ് ആവശ്യപ്പെട്ടുവെങ്കിലും കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തയാറായില്ല.
സർക്കാർ ചാരവൃത്തിയുടെ അന്വേഷണത്തിനില്ല എന്ന് മന്ത്രി വ്യക്തമാക്കി. ഇന്നുവരെ ഒരു എഫ്.െഎ.ആർ ആരുടെ പേരിലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒരു പരാതിപോലും ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഏതു നിയമലംഘനത്തിനും നടപടിയെടുക്കുകയും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. 121 പേരുടെ വിവരം വാട്സ്ആപ് തന്നു. അവർക്ക് നിയമപരമായി മുന്നോട്ടുപോകാം. അവർ പരാതി നൽകണം. അല്ലാതെ എൻ.എസ്.ഒയും വാട്സ്ആപ്പും സ്വകാര്യ കേസ് അമേരിക്കയിൽ നടക്കുന്നുവെന്നു കരുതി ഇന്ത്യാ ഗവൺമെൻറിന് അതിൽ ഇടപെടാൻ പറ്റിെല്ലന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.