ബഹളം: തുടർച്ചയായി 14ാം ദിവസവും പാർലമെൻറ്​ പിരിഞ്ഞു

ന്യുഡൽഹി: തുടർച്ചയായ 14ാം ദിവസവും ബഹള​െത്ത തുടർന്ന്​ ലോക്​സഭയും രാജ്യസഭയും ഇന്നത്തേക്ക്​ പിരിഞ്ഞു. മോദി സർക്കാറിനെതിരെ തെലുഗു ദേശം പാർട്ടിയും വൈ.എസ്​.ആർ കോൺഗ്രസും ലോക്​സഭയിൽ നൽകിയ മൂന്ന്​ അവിശ്വാസ പ്രമേയങ്ങളും പരിഗണിച്ചില്ല. 

നേരത്തെ, പ്രതിപക്ഷ ബഹളം മൂലം സഭ നിർത്തിവെച്ചിരുന്നു. പിന്നീട്​ പുനഃരാരംഭിച്ചപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക്​ പരിയുകയായിരുന്നു. 

രാജ്യസഭയും ബഹളത്തെ തുടർന്ന്​ ഇന്നത്തേക്ക്​ പിരിഞ്ഞു. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു സഭാംഗങ്ങളോട്​ ശാന്തരാകാൻ ആവശ്യപ്പെ​െട്ടങ്കിലും ചെവിക്കൊള്ളാൻ അംഗങ്ങൾ തയാറായില്ല. അധ്യക്ഷൻ സഭ പിരിച്ചു വിടുന്നത്​ എന്തുകൊണ്ടാണെന്ന്​ ജനങ്ങൾ ചോദിക്കുന്നു. സഭയിലെ മോശം കാഴ്​ചകൾ കാണാൻ താത്​പര്യമില്ല. ഒരു പാർട്ടിയ​െല്ലങ്കിൽ മറ്റൊരു പാർട്ടിക്കാർ ദിവസവും സഭയിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു. 

Tags:    
News Summary - Parliament adjourned for the Day - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.