ന്യൂഡല്‍ഹി: പാര്‍ലമെന്ററികാര്യ സമിതികള്‍ പുനഃസംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രതിരോധകാര്യ സമിതിയില്‍ നിലനിര്‍ത്തി. ആഭ്യന്തരം, ഐ.ടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം തുടങ്ങിയ ആറ് പ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം ബി.ജെ.പിയും സഖ്യകക്ഷികളും പങ്കിട്ടെടുത്തു.
ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്റാം രമേശ് തുടരും. വാണിജ്യകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയെയും രാസവസ്തു, രാസവളങ്ങള്ക്കായുള്ള സമിതി അധ്യക്ഷനായി ശശി തരൂരിനെയും നിയമിച്ചു.
ഡി.എം.കെ നേതാവ് കനിമൊഴിയാണ് ഗ്രാമവികസനം, പഞ്ചായത്തീരാജ് കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷ. ഡി.എം.കെയുടെ തിരുച്ചി ശിവയെ വ്യവസായ സമിതിയുടെയും ജെ.ഡി.യുവിന്റെ രാജീവ് രഞ്ജന്‍ സിങ്ങിനെ പാര്‍പ്പിട, നഗരകാര്യ സമിതിയുടെയും വൈ.എസ്.ആര് കോണ്‍ഗ്രസിന്റെ വിജയസായി റെഡ്ഡിയെ ഗതാഗതം, വിനോദസഞ്ചാരം, സാംസ്കാരിക സമിതിയുടെയും അധ്യക്ഷന്മാരായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.