പാരാലിമ്പിക്​ നീന്തൽതാരം മരിച്ച നിലയിൽ

പട്​ന: പാരാലിമ്പിക്​ നീന്തൽതാരം ബിനോദ്​ സിങ്​(30) മരിച്ച നിലയിൽ.ബീഹാർ ബഗൽപൂർ ജില്ലിൽ ലാചോഗ്രാമത്തിലെ ഒരു ഉദ്യാനത്തിലാണ്​ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ശ്വാസം മുട്ടിയാണ്​ മരണമെന്ന്​ സംശയിക്കുന്നതായി പൊലീസ്​ അറിയിച്ചു. അഞ്ചു ദിവസം മുമ്പ്​ കൊല്ല​െപ്പട്ടിട്ടുണ്ടായിരിക്കുമെന്നാണ്​ പ്രാഥമിക നിഗമനം. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിന്​ അയച്ചു.

ബിനോദ്​ സിങ്ങി​നെ തട്ടിക്കൊണ്ടു​േപായെന്ന്​ സംശയിക്കുന്നതായി അച്ഛൻ ജനുവരി ആറിന്​ സചിവാലയ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ബിനോദ്​ സ്​പോർട്​സ്​ താരമായ ഒരു പെൺകുട്ടിയുമായി ഇഷ്​ടത്തിലാണെന്നും പെൺകുട്ടിയുടെ വീട്ടുകാർക്ക്​ ബന്ധത്തിൽ താത്​പര്യമില്ലാത്തതിനാൽ അവർ ബിനോദിനെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും ആരോപിച്ചാണ്​ പിതാവ്​ പരാതി നൽകിയിരുന്നത്​.  

 

Tags:    
News Summary - Paralympic Swimmer Binod Singh Found Dead in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.