ന്യൂഡൽഹി: റഷ്യയിലെ ഇന്ത്യൻ അംബാസഡർ പങ്കജ് സരൺ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവായി കേന്ദ്രസർക്കാർ നിയമിച്ചു. രണ്ടു വർഷമാണ് കാലാവധി. 2015 നവംബറിലാണ് പങ്കജ് സരൺ റഷ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കെപ്പെട്ടത്.
1982 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സരൺ ബംഗ്ലാദേശ് ഹൈകമീഷണർ പദവി വഹിച്ചിട്ടുണ്ട്. 2007 മുതൽ 2012 വരെ പ്രധാനമന്ത്രിയുടെ ഒാഫീസിലെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു.
ഇന്‍റലിജൻസ് ബ്യൂറോ മുൻ മേധാവി അജിക് ദോവലാണ് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.