വിദേശത്ത് നിന്ന് വന്നത് 90,000 പേർ; 150 കോടി സഹായം ആവശ്യപ്പെട്ട് പഞ്ചാബ്

ന്യൂഡൽഹി: കോവിഡ് 19 പടർന്ന വിവിധ രാജ്യങ്ങളിൽ നിന്ന് ഈ മാസം മാത്രം പഞ്ചാബിലേക്ക് തിരികെ വന്നത് 90000 പേർ. ഈ സാഹചര്യത ്തിൽ സംസ്ഥാനത്ത് രോഗം പടരുന്നത് തടയാൻ 150 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബ് സർക്കാർ. ചിക ിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ഈ തുക അനിവാര്യമാണെന്ന് കേന് ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധന് അയച്ച കത്തിൽ പഞ്ചാബ് ആരോഗ്യമന്ത്രി ബൽവീർ സിങ് സിദ്ധു ചൂണ്ടിക്കാട്ടി.


"രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമാണ് പഞ്ചാബ്. ഈ മാസം മാത്രം 90000 പേരാണ് മടങ്ങിയെത്തിയത്. ഇവരിൽ മിക്കവർക്കും കൊറോണ ലക്ഷണങ്ങളുണ്ട്. മുൻകരുതൽ ശക്തമാക്കിയില്ലെങ്കിൽ രോഗം അപകടകരമാം വിധം പടരും. ഇതുവരെ 23പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മരിച്ചു "- കത്തിൽ പറയുന്നു.

മുൻകരുതൽ നടപടിയുടെ ഭാഗമായി രണ്ട് ദിവസം മുമ്പ് പഞ്ചാബിൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയിരുന്നു. ഇപ്പോൾ സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാനും ചികിൽസ ആവശ്യങ്ങൾക്കും മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെ ഇത്തരം 48 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 26 ഉം മൊഹാലിയിലാണ്. എല്ലാവരുടെയും നൻമക്കായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

Tags:    
News Summary - panjab covid-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.