പഞ്ച്കുള: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിെൻറ അറസ്റ്റിനെ തുടർന്ന് പഞ്ച്കുളയിൽ കലാപമുണ്ടാക്കിയ കേസിൽ ഹണിപ്രീതിനെ മൂന്നു ദിവസത്തേക്ക് പൊലീസ് റിമാൻഡിൽ വിട്ടു. ഹണിപ്രീത് ഇൻസാനൊപ്പം പിടിയിലായ സഹായി സുഖ്ദീപ് കൗറിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്. പഞ്ച്കുള കോടതിയാണ് ഇരുവരെയും മൂന്നുദിവസത്തേക്ക് റിമാൻഡിൽ വിട്ടത്.
പഞ്ച്കുളയിൽ അക്രമം അഴിച്ചുവിടുന്നതിന് ഗുർമീതിെൻറ വളർത്തുമകളായ ഹണീപ്രീത് 1.25 കോടി രൂപ നൽകിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ ഗുർമീതിനെ ജയിലിൽ കൊണ്ടുപോകുന്ന വഴി രക്ഷപ്പെടുത്താനും ഹണീപ്രീത് ഇൻസാൻ ശ്രമിച്ചിരുന്നു.
സംഘടനയുടെ പണം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത് ഹണിപ്രീതായിരുന്നു. കോടതിവിധി വരുന്നതിനുമുമ്പ് ആഗസ്റ്റ് 17ന് നടന്ന ഗൂഢാേലാചനയിൽ ഹണീപ്രീത് പെങ്കടുത്തിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. ഗൂഢാലോചനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനാണ് പൊലീസ് ഇവരെ റിമാൻഡ് ചെയ്തത്.
ഗൂഢാലോചനയിൽ ഹണിപ്രീതിെൻറ കൂട്ടുപ്രതിയായ ദേര വക്താവ് ആദിത്യ ഇൻസാനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.