പനാജി: ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനായി പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമീഷന് മേൽ സമർദ്ദം ചെലുത്തി എന്ന ആം ആദ്മിയുടെ ആരോപണത്തിന് എതിരെയായിരുന്നു മോദിയുടെ വിമർശനം. അംപയറിനെ വിശ്വസമില്ലാതെ എന്തിന് കളിക്കാൻ വരുന്നു എന്ന് കെജ്രിവാളിെൻറ നിലപാടിനെ പരോക്ഷമായി വിമർശിച്ച് മോദി ചോദിച്ചു.
ഗോവയിൽ താമര വിരിഞ്ഞാൽ സംസ്ഥാനത്തിന് പുരോഗതി ഉണ്ടാവുമെന്നും മോദി പറഞ്ഞു. ഗോവ സർക്കാറും കേന്ദ്ര സർക്കാറും തോളോട് തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതാണ് സംസ്ഥാനത്തിെൻറ പുരോഗതിക്ക് കാരണം. ഗോവയിൽ ബി.ജെ.പിക്ക് മികച്ച വിജയം നൽകണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു. അഴിമതിക്കെതിരായാണ് ബി.ജെ.പിയുടെ യുദ്ധം. ഇതിൽ ഭയമുള്ളവരാണ് ബി.ജെ.പിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മോദി ആരോപിച്ചു.
കേന്ദ്ര സർക്കാറിെൻറ നോട്ട് പിൻവലിക്കൽ തീരുമാനം ഗോവയിലെ ടൂറിസം മേഖലയെ ബാധിച്ചുവെന്നുള്ള പ്രചാരണം തെറ്റാണ്. വിദ്യഭ്യാസരംഗത്തും ഭരണരംഗത്തും ഗോവയിലുണ്ടായ പുരോഗതി സംസ്ഥാനത്തിെൻറ വികസനത്തെയാണ് സൂചിപ്പിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.