പൗരത്വ പ്രതിഷേധം: മലേഷ്യയിൽനിന്ന്​ പാമോയിൽ ഇറക്കുമതിക്ക്​ നിയന്ത്രണം

ന്യൂഡൽഹി: മലേഷ്യയിൽനിന്ന് പാമോയിൽ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം. മലേഷ്യയിൽനിന്ന് പാമോയിൽ ഇറക്കുമതി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നീക്കം. കശ്മീർ, പൗരത്വ നിയമ പ്രശ്നങ്ങളിൽ മലേഷ്യ സ്വീകരിച്ച നിലപാടാണ് തീരുമാനത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാമോയിൽ ഇറക്കുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതൽ വെജിറ്റബിൾ ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഏറ്റവുമധികം ഭക്ഷ്യ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ.

കശ്മീർ വിഷയത്തിൽ യു.എന്നിൽ കേന്ദ്ര സർക്കാറിനെതിരെ നിലപാട് സ്വീകരിച്ച മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, കേന്ദ്ര സർക്കാറിൻെറ പൗരത്വ നിയമത്തെയും വിമർശിച്ചിരുന്നു.

Tags:    
News Summary - palm oil issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.