താഴ്​ന്ന ജാതിക്കാർ ഇനി എച്ചിലിൽ ഉരുളേണ്ട: കർണാടക ക്ഷേത്രങ്ങളിൽ എഡെ സ്നാനക്ക് വിലക്ക്​

മംഗളൂരു: കർണാടകത്തിലെ ചില ക്ഷേത്രങ്ങളിൽ ആചരിക്കപ്പെട്ടു പോന്നിരുന്ന മഡെ, മഡെ സ്നാനക്കു പിന്നാലെ എഡെ, എഡെ സ് നാനക്കും വിലക്ക്. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ എഡെ സ്നാന നിർവഹിക്കേണ്ടതില്ലെന്ന് പര്യായ പളിമാറു മഠാധിപതി ശ്രീ വ ിദ്യാധീശ തീർഥ സ്വാമി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. നിരോധിക്കപ്പെട്ട മഡെ, മഡെ സ്നാനക്ക് പകരം വന്ന ആചാരമാണ് എഡെ, എഡെ സ്നാന.

ഉയർന്ന ജാതിക്കാർ ഭക്ഷണം കഴിച്ച വാഴയിലയിൽ രോഗശാന്തിക്കായി മറ്റുള്ളവർ ഉരുളുന്ന ചടങ്ങായിരുന്നു മഡെ, മഡെ സ്നാന. അനാചാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദീർഘ നാളത്തെ ബഹുജന പ്രക്ഷോഭം നടന്നതിനെ തുടൾന്ന് മഡെ മഡെ സ്നാന നിരോധിച്ചു. എന്നാൽ, സംഘപരിവാർ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം നിരോധത്തെ എതിർത്തിരുന്നു.

സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രഥം വലിക്കില്ലെന്ന് വരെ ഭീഷണികളുണ്ടായി. എച്ചിലിൽ ഉരുളുന്നത് ഒഴിവാക്കി ദേവന് നിവേദിച്ച പ്രസാദ ഇലയിൽ ഉരുളുന്നതിന് വിലക്കല്ലെന്ന് സന്യസി മഠങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടായി. ഇൗ രീതിക്കാണ് എഡെ സ്നാന എന്ന് പറയുന്നത്. എന്നാൽ, ഇൗ പ്രാർഥനക്ക് ആളുകൾ കുറഞ്ഞതോടെയാണ് ഇതും ആവശ്യമില്ലെന്ന തീരുമാനം ശ്രീകൃഷ്ണ മഠത്തിൽ നിന്നുമുണ്ടാകുന്നത്.

മഡെ സ്നാനയും എഡെ സ്നാനയും ജനങ്ങളുടെ ഇടയിൽ ആവശ്യമില്ലാത്ത ആശയകുഴപ്പം സൃഷ്ടിക്കുന്നു. ഇപ്പോൾ വിശ്വാസികൾക്ക് ഇതിൽ രണ്ടിലും താൽപര്യമില്ല. വിവാദങ്ങൾ ഒഴിവാക്കാനാണ് നിരോധം. നിരോധം ഹിന്ദുമതത്തി​​​െൻറ ആചാരങ്ങളെ ബാധിക്കില്ല. ഇവയെ ഹിന്ദുമത ആചാരമായി കാണാനാകില്ല -അദ്ദേഹംപറഞ്ഞു.

രാജ്യത്തി​​​െൻറ സാമ്പത്തിക സ്ഥിതി മനസിലാക്കി പെരുമാറുന്നതിന് നരേന്ദ്ര മോദിക്കുള്ള സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം. രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒാർഡിനൻസ് കൊണ്ടു വരണം. എങ്കിൽ മാത്രമേ ഹിന്ദുക്കളുടെ പിന്തുണ ബി.ജെ.പിക്ക് കിട്ടുകയുള്ളൂവെന്നും വിദ്യാധീശതീർഥ സ്വാമി പറഞ്ഞു.

Tags:    
News Summary - Palimar Swamiji bids good bye to Made Snana and Ede Snana-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.