ഡൽഹിയിലെ ഫലസ്തിൻ ഐക്യദാർഢ്യം; മുഖ്യമന്ത്രി പിണറായി പങ്കെടുക്കും

ന്യൂഡല്‍ഹി: ഇന്ന് ഡൽഹിയിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഉച്ചക്കള 12ന് എ.കെ.ജി ഭവന് മുന്നിലാണ് സി.പി.എം ധർണ നടക്കുക. കേന്ദ്രകമ്മറ്റി അംഗങ്ങളും പോളിറ്റ്ബ്യൂറോ അംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുക്കുക. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ടാണ് ധർണ.

ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ വേട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻനടപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.പി.എം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്‌നപരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെ ഇരുരാഷ്ട്രഉത്തരവ് നടപ്പാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Palestine Solidarity in Delhi; Chief Minister Pinarayi will attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.