പക്കോഡയിൽ തുടങ്ങി ഹോട്ടലിലെത്താം; മോദിക്ക്​ ആനന്ദിബെൻ പ​േട്ടലിന്‍റെ പിന്തുണ

ന്യൂഡൽഹി: മോദിയുടെ പക്കോഡ പരാമർ​ശത്തെ ന്യായീകരിച്ച്​ മധ്യപ്രദേശ്​ ഗവർണർ ആനന്ദിബെൻ പ​േട്ടൽ. ഒരു ദിവസം 200 രൂപക്ക്​ പക്കോഡ വിൽക്കുന്നതിനെ ജോലിയായി കണക്കാനാവില്ലേ എന്ന മോദിയുടെ ചോദ്യം നേരത്തെ വിവാദമായിരുന്നു. ഇതിന്​ വിശദീകരണം നൽകിയാണ്​ ഇപ്പോൾ ആനന്ദിബെൻ പ​േട്ടൽ രംഗത്തെത്തിയിരിക്കുന്നത്​.

പക്കോഡ ഉണ്ടാക്കുന്നത്​ ഒരു കഴിവാണ്​. രൂചികരമായ പക്കോഡ ഉണ്ടാക്കിയാൽ മാത്രമേ കൂടുതൽ കച്ചവടം ഉണ്ടാവുകയുള്ളു. രണ്ട്​ വർഷം പക്കോഡ ഉണ്ടാക്കിയാൽ മൂന്നാം വർഷം നിങ്ങൾക്കൊരു റസ്​റ്ററൻറ്​ ആരംഭിക്കാം. അഞ്ച്​ വർഷത്തിനുള്ളിൽ നിങ്ങൾക്ക്​ ഒരു ഹോട്ടൽ വരെ തുടങ്ങാനാവുമെന്ന്​ ആനന്ദിബെൻ പ​േട്ടൽ പറഞ്ഞു. ആദിവാസി മേഖലയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ആനന്ദിബെൻ പ​േട്ടൽ മോദിയുടെ വിവാദ പരാമർശത്തിന്​ പിന്തുണ നൽകിയത്​.


ഒരു ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മോദി പക്കോഡ വിൽപനയെ കുറിച്ച്​ പരാമർശിച്ചത്​. തോഴിലില്ലായ്​മയെക്കാൾ നല്ലതാണ്​ പക്കോഡ വിൽപനയെന്ന്​​ മോദിയെ പിന്തുണച്ച്​ അമിത്​ ഷാ പാർലമ​​​​െൻറിൽ പറഞ്ഞിരുന്നു. ഇൗ പ്രസ്​താവനകൾ വിവാദങ്ങൾക്ക്​ കാരണമാവുകയും വ്യാപക പ്രതിഷേധങ്ങൾക്ക്​ വഴിവെക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - From Pakoda To Hotel, Governor Anandiben Patel Extends PM Modi's Theory-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.