ഭോപാൽ: പ്രണയിനിയെ തേടിപ്പോയി പാകിസ്താൻ ജയിലിലായ ഹാമിദ് നിഹാൽ അൻസാരിയെ മോച ിപ്പിച്ചതിെൻറ ചുവടുപിടിച്ച് ഇന്ത്യൻ ജയിലിൽനിന്ന് പാകിസ്താനിക്ക് സ്വരാജ്യത ്തേക്ക് മടക്കം. 10 വർഷം ഇവിടെ ജയിൽശിക്ഷ അനുഭവിച്ച 40കാരനായ മുഹമ്മദ് ഇംറാൻ വാർസിയാ ണ് ഇൗ മാസം 26ന് വാഗ അതിർത്തി വഴി പാകിസ്താനിലേക്ക് മോചിതനാകുന്നത്.
ജയിൽശിക് ഷ കഴിഞ്ഞതിനെ തുടർന്ന് മറ്റു നടപടിക്രമങ്ങൾ പൂർത്തിയാകാൻ കഴിഞ്ഞ ഒമ്പതു മാസമായി ഷാജഹാനാബാദ് പൊലീസ്സ്റ്റേഷനിൽ കഴിയുകയാണ് വാർസി. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് വാർസി ജയിൽശിക്ഷ അനുഭവിച്ചത്.
ഇത്രയുംകാലം വാർസിക്ക് പൊലീസ് സ്റ്റേഷൻ വീടുപോലെ ആയിരുന്നെന്ന് പൊലീസ് സൂപ്രണ്ട് നാഗേന്ദ്ര കുമാർ പേട്ടരിയ പറഞ്ഞു. ഭക്ഷണം സ്റ്റേഷനിൽനിന്ന് വാങ്ങി നൽകും. ഉറക്കവും ഇവിടെത്തന്നെയായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത വാർസിക്ക് 13, 11 വയസ്സുകാരായ കുട്ടികളുണ്ട്. കുടുംബം കൊൽക്കത്തയിലാണ് ഉള്ളതെന്നും പേട്ടരിയ പറഞ്ഞു.
2012ൽ പാകിസ്താനിൽ അറസ്റ്റിലായ മുംബൈ സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ഹാമിദ് അൻസാരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താൻ മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.