ഉമർ ഖാലിദും ശർജീൽ ഇമാമും ജയിലിൽ തുടരാൻ കാരണം യു.പി.എ മുന്നണിയെന്ന് അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ഉമർ ഖാലിദും ഷർജീൽ ഇമാമും ദീർഘകാലം ജയിലിൽ തുടരാൻ കാരണം കോൺഗ്രസാണെന്ന ആരോപണവുമായി എ.ഐ.എം.ഐ.എം തവൻ അസദുദ്ദീൻ ഉവൈസി. യു.എ.പി.എ നിയമം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിചാരണതടവുകാരായ ഷർജീലിനും ഇമാമിനും ജാമ്യം അനുവദിച്ചില്ല. കോൺഗ്രസ് യു.എ.പി.എ നിയമത്തിൽ ഭേദഗതികൾ വരുത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.

പി.ചിദംബരം മന്ത്രിയായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ പേർ യു.എ.പി.എ പ്രകാരം തടവിലായത്. യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഒരാളെ വിചാരണയില്ലാതെ 180 ദിവസം തടവിൽവെക്കാം. യു.എ.പി.എയിൽ അറസ്റ്റിലായവരെല്ലാം 180 ദിവസത്തിലേറെ തടവിൽ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യമില്ല; അഞ്ച് പേർക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് കോടതി ജാമ്യം അനുവദിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, അഞ്ജാരിയ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11ന് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമർ ഖാലിദിന് ഇടക്കാല ആശ്വാസം അനുവദിച്ചത്.

ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവർക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ കൂടി പരിഗണിച്ചാണ് ജാമ്യം തള്ളിയത്. ഇരുവർക്കും ജാമ്യം നൽകരുതെന്ന് ഡൽഹി പൊലീസും കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. കർശന വ്യവസ്ഥകളോടെയാണ് കേസിൽ മറ്റ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. 12 വ്യവസ്ഥകളാണ് ഇതുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയത്.

Tags:    
News Summary - 'Difference between truth and hope': Why Owaisi blamed Congress for Umar Khalid, Sharjeel Imam's jail without trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.