ഡൽഹിയിലെ എംബസിയിൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് താലിബാൻ

ന്യൂഡൽഹി: ഡൽഹിയി​​ലെ അഫ്ഗാൻ എംബസിയിൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് താലിബാൻ. അഫ്ഗാനിൽ അധികാരമേറ്റെടുത്ത് നാല് വർഷത്തിനു ശേഷമാണ് ഇന്ത്യയി​ലെ എംബസിയിലേക്ക് താലിബാൻ നയതന്ത്രഞ്ജനെ നിയമിക്കുന്നത്. അഫ്ഗാൻ - താലിബാൻ വിദേശകാര്യമന്ത്രാലയത്തി​ലെ ഫസ്റ്റ് പൊളിറ്റിക്കൽ ഡിവിഷൻ ഡയറക്ടർ ജനറൽ മുഫ്തി നൂർ അഹ്മ്മദ് നൂറിനെയാണ് നിയമിച്ചത്. വരും ദിവസങ്ങളിൽ ഇദ്ദേഹം താലിബാന്റെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

ചുമതലയേറ്റെടുക്കുന്നതിനായി മുഫ്തി ഇന്ത്യയിലെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ താലിബാൻ വിദേശകാര്യമന്ത്രി ആമിർഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ചെയ്ത ശേഷമാണ് ഇതിനെകുറിച്ച് ധാരണയുണ്ടായത്. താലിബാൻ പ്രതിനിധി ചുമതലയേൽക്കുന്നതു വ​രെ മുൻ ഭരണകൂടത്തി​ലെ അഫ്ഗാൻ പതാകയും നിലവിലെ ജീവനക്കാരും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

2023 ല്‍ താലിബാൻ നയതന്ത്രജ്ഞനെ നിയമിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും നീക്കത്തെ എംബസി ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈയിലെ കോണ്‍സുലേറ്റിലേക്ക് നോമിനിയായി ഇക്രമുദ്ദീന്‍ കാമിലിനെ നിയമിക്കുകയും ഹൈദരാബാദില്‍ നിന്നുള്ള കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിംഖില്‍ ഡല്‍ഹിയില്‍ ചുമതലയേറ്റെടുക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ താലിബാന്റെ പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതോടെ ഇബ്രാഹിംഖില്‍ ഹൈദരാബാദിലേക്ക് മടങ്ങുമോയെന്നതില്‍ വ്യക്തതയില്ല. നിലവില്‍ നൂര്‍ ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള കോണ്‍സിലുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

News Summary - Taliban appoints diplomatic representative at embassy in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.