കശ്മീർ: പാകിസ്താൻ യുദ്ധവിമാനങ്ങൾ കശ്മീരിലെ ഇന്ത്യൻ േവ്യാമാതിർത്തി ലംഘിച്ച് ബോംബ് സ്ഫോടനം നടത്തി. മ ൂന്ന് പാക് വിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിയിൽ കയറി ബോംബ് സ്ഫോടനം നടത്തിയത്. പാക് തീവ്രവാദ കേന്ദ്രങ്ങള ിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് പാകിസ്താെൻറ നടപടി.
രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് കടന്നു കയറിയത്. ഇന്ത്യൻ വ്യോമസേനയുടെ ഇടപെടൽ മൂലം പാക് വിമാനങ്ങൾ തിരികെ പോയിയെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ അതിർത്തി ലംഘിച്ച പാക് വ്യോമസേനാ വിമാനം എഫ്-16നെ പാക് പ്രദേശത്തിന് മൂന്നു കിലോമീറ്റർ ഉള്ളിൽ വെച്ച് തന്നെ വെടിവെച്ചു വീഴ്ത്തിയെന്നും ഇന്ത്യ അറിയിച്ചു.
ജമ്മു, ശ്രീനഗർ, ലേ, പാത്താൻകോട്ട് മേഖലകളിലെ വിമാനത്താവളങ്ങൾ ഇന്ത്യ അനിശ്ചിതകാലത്തേക്ക് അടച്ചു. വാണിജ്യ വിമാനങ്ങളെയും യാത്രാ വിമാനങ്ങളെയും തടഞ്ഞിരിക്കുകയാണ്. പ്രദേശം അതിജാഗ്രതയിലാണ്.
നേരത്തെ, നയതന്ത്ര തലത്തിലും രാഷ്ട്രീയ -സൈനിക തലത്തിലും ഇന്ത്യയെ ഞെട്ടിക്കുമെന്ന് പാക് ൈസനിക വക്താവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.