ശ്രീനഗർ: പാകിസ്താനിൽ നിന്ന് രാജ്യാന്തര അതിർത്തി വഴി ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷാസേന വധിച്ചു. ബുധനാഴ്ച രാത്രി ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ ഔട്ട് പോസ്റ്റിലാണ് സംഭവം. 200 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയിൽ നിന്നും ഇന്ത്യൻ ഭൂപ്രദേശത്തിലൂടെ 100 മീറ്റർ ഉള്ളിലേക്കാണ് നുഴഞ്ഞുകയറിയത്.
ഏപ്രിൽ 13ന് ജമ്മു ജില്ലയിലെ ആർ.എസ് പുര സെക്ടറിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബി.എസ്.എഫ് ഐ.ബി പിടികൂടിയിരുന്നു. ബി.എസ്.എഫ് മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾക്ക് നേരെ ബി.എസ്.എഫ് വെടിയുതിർത്തു. പരിക്കേറ്റയാളെ ലോക്കൽ പൊലീസിന് പിന്നീട് കൈമാറി.
ഏപ്രിൽ 24ന് ജമ്മു ജില്ലയിലെ അർനിയ സെക്ടറിലെ അതിർത്തിയോട് ചേർന്ന് രണ്ട് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യൻ ഭൂപ്രദേശത്ത് പ്രവേശിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചതിനെ തുടർന്ന് ഡ്രോണുകൾ പാക് പ്രദേശത്തേക്ക് മടങ്ങി.
മേയ് മൂന്നിന് സാംബ ജില്ലയിലെ രാംഗാഹ് സെക്ടറിൽ അതിർത്തിവേലിയിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ബി.എസ്.എഫ് ജവാന്മാർക്ക് നേരെ പാകിസ്താൻ റേഞ്ചേഴ്സ് വെടിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.