അനധികൃതമായി ഇന്ത്യയിൽ താമസിച്ച പാക് പൗരന്മാരും മലയാളിയും അറസ്റ്റിൽ

ബംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ച മൂന്ന് പാക് പൗരന്മാരും മലയാളിയും ബംഗളുരുവിൽ അറസ്റ്റിലായി. സമീറ അബ്ദുറഹ്മാൻ (25), കിരൺ ഗുലാം അലി(25) , ഖാസിഫ് ഷംസുദ്ദീൻ(30) എന്നീ പാക് പൗരന്‍മാർ കറാച്ചി സ്വദേശികളാണ്. ഇവർക്ക് സംരക്ഷണം നൽകിയതിനാണ് പാലക്കാട്​ സ്വദേശിയായ മുഹമ്മദ് ഷിഹാബ്​ (30) പിടിയിലായത്. മുഹമ്മദ് ശിഹാബിന്‍റെ ഭാര്യയാണ് സമീറ അബ്ദുറഹ്മാൻ. വ്യാജ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് ഇവര്‍ ബംഗളൂരുവില്‍ താമസിച്ചിരുന്നത്.

ബംഗളൂരുവിലെ  കുമാരസ്വാമി ലേഔട്ടിൽ വെച്ച് ബുധനാഴ്ച രാത്രി സെൻട്രൽ ക്രൈം ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒൻപത് മാസം മുൻപ് നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് ബംഗളുരു സിറ്റി പൊലീസ് കമീഷമർ പ്രദീപ് സൂദ് വാർത്താസമ്മേളനത്തിൽ  അറിയിച്ചു.

ഖത്തറിൽ ജോലി ചെയ്യവെയാണ് മുഹമ്മദ് സിഹാദ് സമീറയെ പരിചയപ്പെട്ടത്. സമീറയുടെ ബന്ധുക്കളുടെ എതിർപ്പുമൂലമാണ് ഇരുവരും ഇന്ത്യയിലെത്തിയതെന്ന് കരുതുന്നു. സമീറയുടെ സുഹൃത്തും ബന്ധുവുമായ കിരണും ഭർത്താവിനോടൊപ്പം ഇന്ത്യയിൽ എത്തുകയായിരുന്നു. ഇവരുടെ പേരിലുള്ള വോട്ടർ, ആധാർ കാർഡുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Tags:    
News Summary - Pakistani citizens detained in India with a malayali for illegal documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.