പാകിസ്​താൻ കനത്ത വില നൽകേണ്ടി വരും; ഇറാ​െൻറ മുന്നറിയിപ്പ്​

ടെഹ്​റാൻ: ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്​താനെതിരെ മുന്നറിയിപ്പുമായി ഇറാൻ. ബുധനാഴ്​ച ഇറാനിൽ 27 പേരുടെ മരണത ്തിനിടയാക്കിയ ചാവേർ ബോംബ്​ സ്​ഫോടനത്തിന്​ പിന്നിൽ പാകിസ്​താൻ ആണെന്ന്​ ഇറാൻ ആരോപിച്ചു. പാകിസ്​താനെതിരെ ശക ്​തമായ നടപടി സ്വീകരിക്കുമെന്ന്​ ഇറാൻ റെവല്യൂഷണറി ഗാർഡ്​ ചീഫ്​ ജനറൽ മുഹമ്മദ്​ അലി ജാഫറി മുന്നറിയിപ്പ്​ നൽകി​.

തീവ്രവാദ സംഘടനകൾക്കെതിരെ എന്തുകൊണ്ട്​​ പാകിസ്​താൻ ശക്​തമായ നടപടി സ്വീകരിക്കുന്നില്ല. ഇതിന്​ പാകിസ്​താൻ കനത്തവില നൽകേണ്ടി വരുമെന്നും ജാഫറി പറഞ്ഞു. ബുധനാഴ്​ച ഇറാനിൽ നടന്ന ചാവേർ ബോംബ്​ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്​കാര ചടങ്ങിലാണ്​ ജാഫറി പാകിസ്​താനെതിരെ ആഞ്ഞടിച്ചത്​​.

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്​താൻ പ്രതികൂട്ടിലായതിന്​ പിന്നാലെയാണ്​ ഇറാനും പാകിസ്​താനെതിരെ രംഗത്തെത്തുന്നത്​. പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികരാണ്​ കൊല്ലപ്പെട്ടത്​.

Tags:    
News Summary - Pakistan Will Pay High Price": Iran Condemns Suicide-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.