ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താൻ

ഇസ്​ലാമാബാദ്: അതിർത്തിയിലെ തന്ത്രപ്രധാന താവളങ്ങളിൽ നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഇന്ത് യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് തുടരുമെന്ന് പാകിസ്താൻ. പാക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത് പാർലമെന് ‍ററി സമിതിയെ അറിയിച്ചതാണ് ഇക്കാര്യമെന്ന് ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസ േന പാകിസ്താനിലെ ബാലാകോട്ട് ഭീകരകേന്ദ്രം ആക്രമിച്ചതിന് ശേഷമാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയത്. പുൽവാമ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ബാലാക്കോട്ടിൽ ആക്രമണം നടത്തിയത്.

വ്യോമപാത തുറക്കണമെന്ന ആവശ്യവുമായി ഇന്ത്യ സമീപിച്ചിരുന്നെന്നും യുദ്ധവിമാനങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഇന്ത്യയെ അറിയിച്ചുവെന്നും നുസ്രത് ഷരീഫ് സമിതിക്ക് മുമ്പാകെ പറഞ്ഞു.

ജൂൺ 30 വരെയുണ്ടായിരുന്ന നിരോധനം പിന്നീട് ജൂലൈ 12 വരെ നീട്ടിയിരുന്നു. വ്യോമപാത വിലക്ക് കാരണം യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ഡൽഹിയിലേക്കും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ മറ്റ് പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.

പാകിസ്താന്‍റെ വിലക്ക് കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് 430 കോടിയുടെ നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പാർലമെന്‍റിനെ അറിയിച്ചിരുന്നു.

Tags:    
News Summary - Pakistan will not open airspace -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.