Posted On
date_range Updated On
date_range പൂഞ്ചിലെ മൂന്ന് സെക്ടറുകളിൽ പാക് വെടിവെപ്പ്; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്.
രാവിലെ 9.15ന് നിയന്ത്രണ രേഖയിലാണ് ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് പാക് ആക്രമണമെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് വ്യക്തമാക്കി.
ആഗസ്റ്റ് 28ന് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.